
ചക്രവാതച്ചുഴി ; സംസ്ഥാനത്ത് വീണ്ടും മഴ
- ജനുവരി 13, 14 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങി.

കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവിധ ജില്ലകളിൽ ഇന്നലെ രാത്രിയോടെ ഇടത്തരം മഴ ലഭിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിച്ചത്. ജനുവരി 13, 14 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
CATEGORIES News