
ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാനായി നടൻ പ്രേംകുമാർ
- ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുന്നത്
തിരുവനന്തപുരം: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാൻ്റെ താത്ക്കാലിക ചുമതല നൽകി. ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് താത്‌ക്കാലിക ചുമതല നൽകിയത്. നിലവിലെ അക്കാദമി വൈസ് ചെയർമാൻകൂടിയായ പ്രേംകുമാറിന് ചെയർമാന്റെ താത്‌ക്കാലിക ചുമതല നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ പരാതിയുമായി രം ഗത്തെത്തിയതോടെയാണ് രഞ്ജിത്ത് രാജിവെച്ചത്.
രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു പിന്നീട് പ്രേംകുമാറിനെ തന്നെ നിശ്ചയിക്കുകയായിരുന്നു.
CATEGORIES News