
ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
- ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു
കാസർകോട്: പ്രശസ്‌ത ചലച്ചിത്ര-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു.പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയർ ആയിരുന്നു കുഞ്ഞിക്കണ്ണൻ നാടകവേദിയിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്
CATEGORIES News