
ചാലിയാറിൽ പുതിയ ബോട്ട് ജെട്ടി ഒരുങ്ങി
- ജെട്ടി നിർമിച്ചത് ജലഗതാഗത ടൂറിസം വികസനം ലക്ഷ്യമിട്ടു വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ്
ഫറോക്ക്:ബോട്ട് യാത്രക്കാർക്കായി പഴയ പാലത്തിനു അടുത്ത് ചാലിയാറിൽ പുത്തൻ ബോട്ട് ജെട്ടി ഒരുങ്ങി. ജെട്ടി നിർമിച്ചത് ജലഗതാഗത ടൂറിസം വികസനം ലക്ഷ്യമിട്ടു വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് . ഇതോടൊപ്പം പുഴയോര പാത പൂട്ടുകട്ട പാകി നവീകരിച്ച് തീരത്ത് സുരക്ഷാ കൈവരിയും അലങ്കാര വിളക്കുകളും സ്‌ഥാപിച്ചിട്ടുണ്ട് . 71 ലക്ഷം രൂപ ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിയിൽ പുതിയ പാലത്തിനു അടുത്തും ബോട്ട് ജെട്ടി നിർമിക്കുന്നുണ്ട്. വേലിയിറക്ക സമയങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിൽ റാംപ് ഉൾപ്പെടെ ഒരുക്കുന്ന പ്രവൃത്തി ഡിടിപിസി മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്.

ചാലിയാറിൽ കൂടുതൽ ഹൗസ് ബോട്ട് സർവീസുകൾ ആരംഭിക്കുന്നതിനും ജല സാഹസിക വിനോദ സഞ്ചാരത്തിന് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികൾക്കു യാത്രാ സൗകര്യം എളുപ്പമാക്കാനാണ് പുതിയ ജെട്ടികൾ.
CATEGORIES News