
ചുമർചിത്ര പ്രദർശന മൊരുക്കി പൂക്കാട് കലാലയം
- പ്രശസ്ത ചുമർചിത്രകാരനും ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പളുമായ എം. നളിൻബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ ജൂബിലിയോടനുബന്ധിച്ച് ‘പഞ്ചവർണിക’ എന്ന പേരിൽ കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ ചുമർച്ചിത്രപ്രദർശനം തുടങ്ങി. പ്രശസ്ത ചുമർചിത്രകാരനും ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പളുമായ എം. നളിൻബാബു പ്രദർശനം ഉദ്ഘാടനം ചെയ്തു.

കലാലയം പ്രസിഡണ്ട് യു.കെ. രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ, പ്രശസ്ത ചുമർച്ചിത്രകാരൻ സതീഷ് തായാട്ട്, മേഷ് കോവുച്ചൽ, കലാലയം സെക്രട്ടറി കെ. ശ്രീനിവാസൻ,ജനറൽ കൺവീനർ സുരേഷ് ഉണ്ണി എന്നിവർ സംസാരിച്ചു.8 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കലാലയം മ്യൂറൽ വിഭാഗത്തിലെ പഠിതാക്കളായ സി. ശാന്തകുമാരി, ഷീജ റഷീദ്, ഷീബ സുലീഷ്, ഹീര സുനിൽ, അയന. ടി കെ, അനശ്വര.ടി, ശ്രുതി വി.പി, റിങ്കുഷ രാജൻ, ഷിബിന മനോജ്, സുരഭി.എച്ച് ഗൗഡ,സവീഷ് കുമാർ, ബബീഷ് കൗസ്തുഭം, അഖിൽ. സി. കെ, ലിജീഷ്.കെ.എം, ജോബീഷ്.എം.കെ, അരുൺ, ബിനീഷ് ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.