ചുരം നവീകരണ പ്രവർത്തി; വാഹനങ്ങൾക്ക് നിയന്ത്രണം

ചുരം നവീകരണ പ്രവർത്തി; വാഹനങ്ങൾക്ക് നിയന്ത്രണം

  • അഞ്ചു ദിവസത്തേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരംപാതയിലെ ഹെയർപിൻ വളവുകളിൽ നവീകരണപ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.മഴയില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ നവീകരണപ്രവൃത്തി തുടങ്ങാൻ പിഡബ്ല്യുഡി ദേശീയപാത വിഭാഗം തീരുമാനിച്ചു.ഏഴാം തീയതി മുതൽ 11-ാം തീയതിവരെയാണ് ഹെയർപിൻ വളവുകളിൽ നവീകരണപ്രവൃത്തി നടത്തുക.

ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളിലാണ് കുഴികളടച്ച് റീടാറിങ് ചെയ്യുന്നത്. ഇതോടൊപ്പം കൊരുപ്പുകട്ടകൾ വിരിച്ച രണ്ട്, നാല് വളവുകളിലെ താഴ്ന്നുപോയ കട്ടകൾ ഉയർത്തി റോഡ് പ്രതലം നേരെയാക്കുകയും ചെയ്യും. റോഡ് തകർച്ച നേരിടുന്ന ഹെയർപിൻവളവുകളിലെ നവീകരണ പ്രവൃത്തിക്ക് സാധാരണഗതിയിൽ മൂന്നുദിവസം പര്യാപ്തമാണെന്നാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ വിലയിരുത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )