
ചൂടിൽ സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാം
- വീട്ടിൽ തന്നെ രുചികരമായ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാവുന്നതാണ്
ദിനംപ്രതി ചൂട് കൂടി വരുന്നു . ചൂട് കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഈ ചൂട് കാലത്ത് വീട്ടിൽ തന്നെ രുചികരമായ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
തണ്ണിമത്തൻ : 500ഗ്രാം
പഞ്ചസാര : ആവശ്യത്തിന്
സബ്ജ സീഡ്‌സ് : 2 ടീസ്പൂൺ
റോസ് സിറപ്പ് : 1 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്‌സ് : ആവശ്യത്തിന്
പാൽ : 1 1/2കപ്പ്
മിൽക്ക് മെയ്ഡ് :100ഗ്രാം
തയ്യാറാക്കേണ്ട വിധം
തണ്ണിമത്തൻ അരിഞ്ഞ് മിക്സിയിൽ ചെറുതായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് ഇളക്കുക. ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്‌സ് പൊടിച്ചത് മിൽക്ക് മെയ്ഡ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാർ.