ചെണ്ടമേളം അരങ്ങേറ്റം നടന്നു

ചെണ്ടമേളം അരങ്ങേറ്റം നടന്നു

  • ഭിന്നശേഷിക്കാരനായ അശോകൻ കെ. കെ യുടെ പങ്കാളിത്തം കൊണ്ട് പഞ്ചാരിമേളം തികച്ചും ശ്രദ്ധേയമായി

ചേമഞ്ചേരി:കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പഞ്ചാരിമേളം അരങ്ങേറ്റം നടന്നു.പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ ശിക്ഷണത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ഭിന്നശേഷിക്കാരനായ വനം വകുപ്പ് ഉദ്യോഗസ്ഥനും, രണ്ടു വനിതകളും ഉൾപ്പെടെ 14 പേരാണ് ക്ഷേത്രാങ്കണത്തിൽ അരങ്ങേറ്റം കുറിച്ചത്. ഭിന്നശേഷിക്കാരനായ അശോകൻ കെ. കെ യുടെ പങ്കാളിത്തം കൊണ്ട് പഞ്ചാരിമേളം തികച്ചും ശ്രദ്ധേയമായി.

അശോകൻ കെ.ക, രാജീവൻ. വി, ഷിഗി.കെ, സൗമ്യ.എ, ആത്മജ്, ആയുഷ് ,അലോക് , ദേവപ്രയാഗ്, പ്രയാൺ , നൈതിക്, ശ്രീഷ് എസ് കെ , അനൈക്, അദ്വൈത്, സഫൽ എന്നിവരാണ് ക്ഷേത്രാങ്കണത്തിൽ മേളപ്പെരുക്കം തീർത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )