
ചെന്നൈയിൻ എഫ്സിയെ 3-1ന് തോൽപിച്ച് ബ്ലാസ്റ്റേഴ്‌സ് ; ഉയർന്ന് പ്ലേ ഓഫ് പ്രതീക്ഷ
- ബ്ലാസ്റ്റേഴ്സ് 8-ാം സ്ഥാനത്തു തുടരുന്നു
ചെന്നൈ: ചെന്നൈയിൻ എഫ്സിയെ 3-1ന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ കടുപ്പിച്ചു.ഹെസൂസ് ഹിമനെ (3-ാം മിനിറ്റ്), കോറോ സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്കോറർമാർ. വിൻസി ബരേറ്റോയുടെ (90+1) വകയായിരുന്നു ചെന്നൈയിന്റെ ഗോൾ.

ജയത്തോടെ 19 കളികളിൽ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 8-ാം സ്ഥാനത്തു തുടരുകയാണ്. ഫെബ്രുവരി 15നു കൊച്ചിയിൽ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഉണ്ടാവുക.
CATEGORIES News