ചെറുകിട സംരംഭങ്ങൾക്ക് വായ്പ; കേന്ദ്ര സർക്കാരിന്ടെ മുദ്ര യോജനയ്ക്ക് അപേക്ഷിക്കാം

ചെറുകിട സംരംഭങ്ങൾക്ക് വായ്പ; കേന്ദ്ര സർക്കാരിന്ടെ മുദ്ര യോജനയ്ക്ക് അപേക്ഷിക്കാം

  • പദ്ധതി മൂന്ന് തരത്തിലുള്ള വായ്പകൾ നൽകും

രാജ്യത്തെ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതികളിലൊന്നായ പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് അപേക്ഷ നൽകാം.സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമന്ത്രി മുദ്രാ യോജന ഉപകാരമാകും. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിലൂടെ വായ്പ‌ ലഭിക്കും.പദ്ധതി മൂന്ന് തരത്തിലുള്ള വായ്പകളാണ് നൽകുന്നത്.

1.ശിശു – 50,000 രൂപ വരെ വായ്പ

  1. കിഷോർ – 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പ‌കൾc) തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പ‌കൾ

നിബന്ധനകൾ :

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ‌ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും.

3 മുൻപ് എടുത്ത വായ്‌പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )