
ചെറുതുരുത്തിയിൽ നിന്ന് രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി
- പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ്
തൃശൂർ: ചെറുതുരുത്തിയിൽ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന 25 ലക്ഷം രൂപ പിടികൂടി. പാലക്കാട് കുളപ്പുള്ളി സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്.

ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുപോയെന്നാണ് കാർ യാത്രികർ നൽകിയ വിശദീകരണം. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ്.
CATEGORIES News