ജനകീയ നേതാവിൽ നിന്നും സൈലന്റ് മോഡ് നേതാവിലേക്കുള്ള നേത്രത്വ മാറ്റം

ജനകീയ നേതാവിൽ നിന്നും സൈലന്റ് മോഡ് നേതാവിലേക്കുള്ള നേത്രത്വ മാറ്റം

തിരുവനന്തപുരം: കളത്തിലിറങ്ങി പണിയെടുത്തില്ലെങ്കിൽ ഭാവിയിൽ മുഖ്യപ്രതിപക്ഷമാകാൻ പോലും കോൺഗ്രസിന് സാധിക്കില്ലെന്ന ധാരണ ഇന്ന് കേരളത്തിലെ മുതിർന്ന നേതാക്കൾക്കുണ്ട്. അടുത്ത തവണ ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ്റെ ഭാവി കണിയാനെ കൊണ്ട് നോക്കിക്കേണ്ടി വരുമെന്ന് കെ.സി ജോസഫിനെ പോലുള്ളവർ പരസ്യമായി പറഞ്ഞതും ഇതുകൊണ്ടാണ്.

മൂന്നാം തവണയും തുടരുമെന്ന
ആത്മവിശ്വാസത്തിൽ ഒരുവർഷത്തിനപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം ഇപ്പോൾ തന്നെ പദ്ധതികൾ തയ്യാറാക്കി കളത്തിലിറങ്ങിയിട്ടുണ്ട്. അതിന്റെ കർട്ടൺ റെയ്‌സറായി വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും മാറുമെന്നുറപ്പ്. ഇതിനിടെയാണ് നേതൃമാറ്റമടക്കമുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ടുപോയിരിക്കുന്നത്.

കെപിസിസി പ്രസിഡൻ്റിനെയും നേതൃത്വത്തേയും മാറ്റി മുഖം മിനുക്കിയാണ് തുടക്കമിട്ടതെങ്കിലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്‌തമായി വലിയ അപശബ്ദങ്ങളില്ലാതെ സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം നടന്നുവെന്നത് പാർട്ടിയെയെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ കാര്യമാണെങ്കിലും ഇതിന് എത്രകാലം ആയുസ്സുണ്ടാവുമെന്നാണ് കണ്ടറിയേണ്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )