ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി ബെവ്കോ

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി ബെവ്കോ

  • വലിയവിളയിൽ ബവ്കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

തിരുവനന്തപുരം: വർക്കല മണമ്പൂർ വലിയവിളയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി.

ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വലിയവിളയിൽ ബവ്കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )