
ജനവാസ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം
- വന്യമൃഗശല്യം രൂക്ഷമാവാൻ കാരണം കാടിനുള്ളിലെ നീർച്ചാലുകൾ വറ്റിയതാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നത്.
കുറ്റ്യാടി : കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കാവിലും പാറ, മരുതോങ്കര പഞ്ചായത്തുകളിൽ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ വന്യമൃഗങ്ങളിറങ്ങുന്നുണ്ട്. വന്യമൃഗശല്യം രൂക്ഷമാവാൻ കാരണം കാടിനുള്ളിലെ നീർച്ചാലുകൾ വറ്റിയതാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നത്. നാട്ടുകാർ പറയുന്നത് മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് മേഖലകളിൽ മാർച്ച് മാസത്തിൽ വന്യമൃഗശല്യം കൂടുതൽ ആയിട്ടുണ്ടെന്നാണ്. കൂടാതെ മരുതോങ്കര പഞ്ചായത്ത് വട്ടിപ്പന, മുറ്റത്ത് പ്ലാവ് എന്നീ ഭാഗങ്ങളിൽ മാൻ, കാട്ടുപന്നി എന്നിവയുടെ ശല്യവും കൂടിയിട്ടുണ്ട്. ഇവ വരുന്നത് തീറ്റയും വെള്ളവും തേടിയാണ്. മൂന്നു ദിവസം മുമ്പ് തൊട്ടിൽപ്പാലത്തു നിന്ന് അഞ്ചുകിലോമീറ്റർ അകലെ ചീളിയാട് ഭാഗത്ത് ആന കൂട്ടത്തെ കണ്ടിരുന്നു.
പ്രദേശത്തിന് അടുത്ത് വെള്ളം കിട്ടുന്ന അരുവിയുണ്ട്. മലമുകളിലെ അരുവിയിൽ നിന്ന് പൈപ്പുവഴി കുടിവെള്ളം ശേഖരിക്കുന്ന കുടുംബങ്ങളാണ് ആനയെ കണ്ടത്. തീറ്റയും വെള്ളവും തേടിയാണ് ഇവയെത്തുന്നത്. കൂടാതെ അഞ്ചുദിവസം മുമ്പ് മരുതോങ്കര പഞ്ചായത്ത് ചെക്കുറക്കുന്നിൽ രണ്ടുകാട്ടുപോത്തുകളെ കണ്ടിരുന്നു. നാട്ടുകാർ കാട്ടുപോത്തിനെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിലും കണ്ടിരുന്നു.