
ജനുവരി മുതൽ റേഷൻ വിതരണത്തിൽ മാറ്റം
തിരുവനന്തപുരം:2025 ജനുവരി ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ റേഷൻ ഇടപാടുകളിൽ മാറ്റം വരുത്തുന്നു. മാറ്റങ്ങൾ പ്രാവർത്തികമാക്കുന്നതിനൊപ്പം നിർണയകമായ ചില നിർദേശങ്ങളും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷൻ കാർഡ് ഉടമകൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. നേരത്തെ ഡിസംബർ 25 വരെയാണ് ഇതിനുള കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബർ 31ലേക്ക് നീട്ടിയിരുന്നു.വിതരണം ചെയ്തിരുന്ന റേഷൻ സാധനങ്ങളുടെ അളവിൽ മാറ്റമുണ്ട്. നേരത്തെ ലഭിച്ചിരുന്ന അളവിൽ ആയിരിക്കില്ല സാധനങ്ങൾ ലഭിക്കുക. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നതെങ്കിൽ ഇനി മുതൽ രണ്ടര കിലോഗ്രാം വീതം അരിയും ഗോതമ്പുമാണ് ലഭിക്കുക
CATEGORIES News