
ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി
- പൊലീസിന് പുറമേ കേന്ദ്ര സേനകൾ ഒരുക്കുന്ന ബഹുതല സുരക്ഷാ സംവിധാനങ്ങൾക്കിടെയാണ് വോട്ടെടുപ്പ്
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ആറ് ജില്ലകളിലായി 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെയാണ്.
3,502 പോളിങ് സ്റ്റേഷനുകളാണുള്ളത്. പൊലീസിന് പുറമേ കേന്ദ്ര സേനകൾ ഒരുക്കുന്ന ബഹുതല സുരക്ഷാ സംവിധാനങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പാണിത്.