
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു
- ഉത്തരവ് പുറത്തിറങ്ങി
ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്രഭരണ പ്രദേശത്ത് സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്. ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തത്. ആറുവർഷത്തോളമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. ജമ്മു കശ്‌മീരിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും.

ഒമർ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്‌ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം.
CATEGORIES News