
ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം
- കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ അഖ്നൂരിൽ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തു.
മൂന്ന് ഭീകരരടങ്ങുന്ന സംഘമാണ് കരസേനയുടെ ആംബുലൻസിനു നേരെ ആക്രമണം നടത്തിയത്. 20 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. വെടിവയ്‌പിൽ ആംബുലൻസിൻ്റെ ചില്ലുകൾ തകർന്നു.

വനമേഖലയിലേക്ക് കടന്ന ഭീകരരിൽ ഒരാളെ സൈന്യം വധിച്ചെന്നാണ് വിവരം. മറ്റ് രണ്ട് ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം കഴിഞ്ഞ 18 ദിവസത്തിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
CATEGORIES News