
ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്
- മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി മുന്നോട്ട്പോവുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
കൊച്ചി:താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്.

മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി മുന്നോട്ട്പോവുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. നേരത്തെ സിനിമ രംഗത്തെ തർക്കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്റെ ഭാരവാഹി നിർമ്മാതവ് സുരേഷ് കുമാറിനെതിരെ ജയൻ ചേർത്തല പ്രതികരിച്ചിരുന്നു.
CATEGORIES News