ജല നിരപ്പ് ഉയരുന്നതിനാൽ നദികളിൽ അതീവ ജാഗ്രത നിർദ്ദേശം

ജല നിരപ്പ് ഉയരുന്നതിനാൽ നദികളിൽ അതീവ ജാഗ്രത നിർദ്ദേശം

  • അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുന് സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പത്തനംതിട്ട ജില്ലയിൽ മണിമലയാറ്റിലാണ് (തോന്ദ്ര സ്റ്റേഷൻ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ (മധുർ സ്റ്റേഷൻ), കോട്ടയം ജില്ലയിൽ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & കോന്നി ജി.ഡി സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ടുള്ളത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നാണ് നിർദേശം. ഇതിന് പുറമെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുമാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )