ജാതി സെൻസസ് നടപ്പിലാക്കും -രാഹുൽ ഗാന്ധി

ജാതി സെൻസസ് നടപ്പിലാക്കും -രാഹുൽ ഗാന്ധി

  • കാലങ്ങളായി നേരിടുന്ന അനീതി തുറന്നുകാട്ടുന്നതിന് ജാതി സെൻസെസ് അത്യാവശ്യമാണെന്ന് അദേഹം പറഞ്ഞു

മഹാരാഷ്ട്ര: ജാതി സെൻസെസ് നടപ്പിലാക്കുമെന്ന നിലപാട് വീണ്ടുമാവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ദലിതുകൾ, ഒബിസി വിഭാഗക്കാർ, ആദിവാസികൾ എന്നിവർ കാലങ്ങളായി നേരിടുന്ന അനീതി തുറന്നുകാട്ടുന്നതിന് ജാതി സെൻസെസ് അത്യാവശ്യമാണെന്ന് അദേഹം പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ അനുബന്ധിച്ച് നാഗ്‌പൂരിൽ ബുധനാഴ്ച നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിലായിരുന്നു രാഹുൽ ജാതി സെൻസെസിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

ജാതി സെൻസെസ് എല്ലാം വ്യക്തമാക്കും, ചിലർ എത്രത്തോളമാണ് അധികാരം കയ്യാളുന്നതെന്ന് തുറന്നുകാണിക്കുകയും പാർശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന് അത് വ്യക്തമാക്കുകയും ചെയ്യുമെന്ന് രാഹുൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )