
ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് ജോലി; കൂടുതലും റെയിൽവെയിൽ
- വിവരാവകാശ നിയമപ്രകാരം ‘ഇന്ത്യൻ എക്സ്പ്രസ്’ പുറത്തു കൊണ്ടുവന്ന കണക്കുകളിലാണ് ഈ വിവരം
ന്യൂഡൽഹി: ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് ജോലി നേടിയ കേസുകളിൽ മുന്നിൽ റെയിൽവേ. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്രസർവ്വീസിൽ ജോലി നേടിയതുമായി ബന്ധപ്പെട്ട് 1084 പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 349 പരാതികൾ റെയിൽവേയിലായിരുന്നു. ഇവയിൽ തൊണ്ണൂറ് ശതമാനം പരാതികളും കോടതിയുടെ പരിഗണനയിലാണ്.
വിവരാവകാശ നിയമപ്രകാരം ‘ഇന്ത്യൻ എക്സ്പ്രസ്’ പുറത്തു കൊണ്ടുവന്ന കണക്കുകളിലാണ് ഈ വിവരം. പരിശോധനയിൽ 92പേരെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായും കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.
CATEGORIES News
TAGS INDIAN RAILWAY