ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള;ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്ന് ഹൈക്കോടതി

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള;ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്ന് ഹൈക്കോടതി

  • എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി

കൊച്ചി:ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതിയുടെ വിമർശം. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാൻ കഴിയില്ലായെന്നതിൽ സെൻസർ ബോർഡ് വിശദീകരണം നൽകണം. പ്രദർശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹരജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.കഴിഞ്ഞ ദിവസവും ഹരജി പരിഗണിക്കവേ സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )