
ജീവിതമേ, ശ്രുതിയോട് കരുണ കാണിക്കൂ
- പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്കൊപ്പം കേരളവും സർക്കാറുമുണ്ട് – കെ.രാജൻ – റവന്യൂ മന്ത്രി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബത്തെയും കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്കൊപ്പം സർക്കാരും കേരളവും എന്നുമുണ്ടാവുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ ശ്രുതിക്ക് നഷ്ടപ്പെട്ടത്. ശ്രുതിയുടെയും ജൺസൻറേയും വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചതായിരുന്നു. കുടുംബം മുഴുവൻ നഷ്ടമായ സാഹചര്യത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ജൻസണും കുടുംബവും വിവാഹം നേരത്തെ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ ബന്ധു വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അവർ സഞ്ചരിച്ച വാഹനം ബസ്സുമായി കൂട്ടിയിടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോൺസൺ മരണത്തിനു് കീഴടങ്ങുകയായിരുന്നു. ശ്രുതി ആശുപത്രിയിൽ ചികിത്സയിലാണ്.

ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന ശ്രുതി നാടിൻ്റെ കൊടും വേദനയായി നിൽക്കുകയാണ്. ജൻസൺൻ്റെ വിയോഗം ഞെട്ടലോടെയാണ് കേരളം ഇന്നലെ രാത്രി കേട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.
വയനാട്ടിൽ നിന്ന് കൊടിയ സങ്കടത്തിൻ്റെ കഥകൾ തീരുന്നില്ല.