ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ മൂന്ന് തവണ എഴുതാം ; മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ മൂന്ന് തവണ എഴുതാം ; മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു

  • കൂടുതൽ വിവരങ്ങൾക്ക് jeeady.ac.in സന്ദർശിക്കുക

ന്യൂഡൽഹി:ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി ഉയർത്തി.ഇത് നേരത്തെ രണ്ടു തവണയായിരുന്നു. ഇത് ഉൾപ്പടെ 2025ലെ പരീക്ഷയുടെ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് jeeady.ac.in സന്ദർശിക്കുക. ജെഇഇ മെയിൻ 2025ന്റെ BE/BTech പേപ്പറിൽ (പേപ്പർ 1) വിജയിച്ച മികച്ച 2,50,000 വിദ്യാർഥികൾക്കാണ് (എല്ലാ വിഭാഗങ്ങളും ഉൾപ്പെടെ) ജെഇഇ അഡ്വാൻസ്‌ഡ്‌ എഴുതാൻ അവസരം. ഇതിൽ 10 ശതമാനം ജനറൽ-സാമ്പത്തിക പിന്നാക്കം, 27 ശതമാനം ഒബിസി- നോൺ ക്രീമിലെയർ, 15 ശതമാനം എസ് സി, 7.5 ശതമാനം എസ്‌ടി, 40.5 ശതമാനം ഓപ്പൺ എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലും ഭിന്നശേഷിക്കാർക്കും മുൻഗണന ലഭിക്കും.ഓപ്പൺ- 1,01,250, ജനറൽ- സാമ്പത്തിക പിന്നാക്കം- 25,000, ഒബിസി- നോൺ ക്രീമിലെയർ- 67,500, എസ് സി 37,500,എസ് ടി 18,750.

2000 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം വിദ്യാർത്ഥികൾ. എസ് സി, എസ്‌ ടി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് നൽകും. അതായത് 1995 ഒക്ടോബർ 1നോ അതിനുശേഷമോ ജനിച്ച ഈ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കും.

2023,24 വർഷങ്ങളിൽ 12-ാം ക്ലാസ് പരീക്ഷയെഴുതിയവർക്കും 2025ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2022ലെ 12-ാം ക്ലാസ് ഫലം 2022 സെപ്റ്റംബർ 21നോ അതിന് ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കിൽ ആ വിദ്യാർഥികളെയും പരിഗണിക്കും. അപേക്ഷകർ മുൻപ് ഐഐടി പ്രവേശനം ലഭിച്ചവരാകരുത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )