
ജെഡിസി കോഴ്സ് 5 വരെ അപേക്ഷിക്കാം
- എസ്എസ്എൽസി/ തത്തുല്യ പരീക്ഷയാണ് യോഗ്യത
തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ കോളേജുകളിലും പരിശീലന കേന്ദ്രങ്ങളിലും ജൂനിയർ ഡിപ്ലോമ ഇൻ-കോ-ഓപ്പറേഷൻ (ജെഡിസി.) കോഴ്സിന് 15 വരെ അപേക്ഷ സമർപ്പിക്കാം.

എസ്എസ്എൽസി/ തത്തുല്യ പരീക്ഷയാണ് യോഗ്യത. അപേക്ഷകർ 2025 ജൂൺ ഒന്നിനു പതിനാറിനും നാൽപതു വയസ്സിനും ഇടയിലുള്ളവരായിരിക്കണം. പട്ടിക വിഭാഗക്കാർക്കും പിന്നാക്കക്കാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. സഹകരണ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. എല്ലാ ജില്ലകളിലുമായി 16 സ്ഥാപനങ്ങളുണ്ട്. പട്ടിക വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് കൊട്ടരക്കര, ചേർത്തല, കണ്ണൂർ, വയനാട് എന്നിവടങ്ങളിലെ സ്ഥാപനങ്ങളിൽ പ്രത്യേകം ബാച്ചുകൾ ഉണ്ട്.
വിവരങ്ങൾക്ക്:www.scu.kerala.gov.in, ഫോൺ
-0471/2320420,2331072, 0
scukerala@gmail.com
CATEGORIES News