
കേരള സർക്കാർ പുരാവസ്തു വകുപ്പിൽ ജോലി നേടാം
- ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 29
തിരുവനന്തപുരം :കേരള സർക്കാർ പുരാവസ് വകുപ്പിൽ ജോലി നേടാം. പുരാവസ്തു വകുപ്പിലേക്ക് ഫോട്ടോഗ്രാഫർ റിക്രൂട്ട്മെന്റിന് കേരള പിഎസ് സി വിജ്ഞാപനമിറക്കിയിരിയ്ക്കുകയാണ്. പത്താം ക്ലാസ് യോഗ്യതയും ഫോട്ടോഗ്രഫി പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
പുരാവസ്തു വകുപ്പിൽ ഫോട്ടോഗ്രാഫർ റിക്രൂട്ട്മെന്റ്. കേരള പിഎസ് സി മുഖേന അപേക്ഷിക്കാവുന്നതാണ് . ആകെ ഒരു ഒഴിവാണുള്ളത്.
കാറ്റഗറി നമ്പർ: 581/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600 രൂപ മുതൽ 75,400 രൂപ വരെ ശമ്പളമായി ലഭിക്കും.പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1988 01.01.2006 ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
എസ്.എസ്.എൽ.സി / തത്തുല്യ വിജയംഅപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29.