
‘ജോൺ’ സി സ്പേസ് ഒടിടിയിൽ
- ജോൺ എബ്രഹാമിനും സഹപ്രവർത്തകർക്കുമുള്ള ആദരവാണ് ‘ജോൺ’
സംവിധായകൻ ജോൺ എബ്രഹാമിൻ്റെ ഓർമ്മയെ ആസ്പദമാക്കി പാപ്പാത്തി മൂവ്മെൻ്റ്സ് കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ നിർമ്മിച്ച ‘ജോൺ ‘ സർക്കാർ ഒടിടി സംരംഭമായ സി സ്പേസ് ഒടിടിയിൽ പ്രദർശനത്തിനെത്തി. 75 രൂപയ്ക്ക് സിനിമ ഡൗൺലോഡ് ചെയ്ത് മൂന്ന് ദിവസത്തേയ്ക്ക് കാണാം.പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’ നിർമ്മിച്ചതും ക്രിയേറ്റീവ് ഡയരക്ഷൻ നിർവ്വഹിച്ചതും മുക്തയാണ്. തിരക്കഥ രചിച്ചത് ദീദി.

ജോൺ എബ്രഹാമിൻ്റെയും പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെയും ഓർമ്മച്ചിത്രം
സിനിമയിൽ അഭിനിയിച്ച മധു മാസ്റ്റർ , ശോഭീന്ദ്രൻ മാസ്റ്റർ , രാമചന്ദ്രൻ മൊകേരി , എ. നന്ദകുമാർ , ഹരിനാരായണൻ , ചെലവൂർ വേണു എന്നിവർക്ക് പുറമെ ഓരോ ഷെഡ്യൂളിന് ഛായാഗ്രഹണം നിർവ്വഹിച്ച കെ. രാമചന്ദ്രബാബു , എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ് ജോൺ .ഛായാഗ്രഹണസംവിധാനം : കെ.രാമചന്ദ്രബാബു , എം.ജെ.രാധാകൃഷ്ണൻ , ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് ,
രാഹുൽ ആകോട്ട്

എഡിറ്റിങ്ങ് :അപ്പു ഭട്ടതിരി,സംഗീതം :ശ്രീവത്സൻ ജെ. മേനോൻ,കലാ സംവിധാനം :ദുന്ദു ,
ശബ്ദ സമന്വയം :ആനന്ദ് രാഗ് ,ഷൈജു യൂണിറ്റി ,അരുൺ .പി.എ.,അജീഷ് ഓമനക്കുട്ടൻ,
ആന്റണി ,സൗണ്ട് ഡിസൈൻ :അക്ഷയ് രാജ് കെ.ജോൺ എബ്രഹാമിന്റെ സഹോദരി ശാന്ത , മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ , ആർട്ടിസ്റ്റ് മദനൻ , ജീജോ ,ശിവപ്രസാദ്, ഷുഹൈബ് ,ദീപക് നാരായണൻ ,ആർട്ടിസ്റ്റ് ജോൺസ്മാത്യു,
ശോഭീന്ദ്രൻ മാസ്റ്റർ ,ചെലവൂർ വേണു ,ജീവൻ തോമസ് .

ശരത്ത് കൃഷ്ണ ,വെങ്കിട്ട് രമണൻ ,ദുന്ദു ,രാജഗോപാൽ ,വിഷ്ണു രാജ് തുവയൂർ ,അരുൺ പുനലൂർ ,ഷാജി എം ,യതീന്ദ്രൻ കാവിൽ ,അഭിനവ് ജി കൃഷ്ണൻ ,ജീത്തു കേശവ്,വിനായക്, കരുണൻ , അനിത ,ടി.കെ. വാരിജാക്ഷൻ ,പ്രകാശ് ബാരെ, ഒ.പി.സുരേഷ് ,ഷാനവാസ് കോനാരത്ത് ,ഷൗക്കത്ത്അലി വി.പി.,വിജേഷ് കെ.വി. ,ബേബി നിയ നിഖിൽ ,ബേബി ദേവ്ന അഖിൽ എന്നിവർ വേഷമണിഞ്ഞു.