ജോ ബൈഡന്റെ അവസാന ഔദ്യോഗിക അഭിസംബോധന; ജനുവരി 15 ന്

ജോ ബൈഡന്റെ അവസാന ഔദ്യോഗിക അഭിസംബോധന; ജനുവരി 15 ന്

  • ട്രംപ് അധികാരത്തിലേറുന്നതിന് 5 ദിവസം മുന്നേയാണ് ബൈഡൻ്റെ അവസാന ഔദ്യോഗിക അഭിസംബോധന

ന്യൂയോർക്ക് :യുഎസ്‌ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ജോ ബൈഡന്റെ അവസാന ഔദ്യോഗിക അഭിസംബോധന ജനുവരി 15 ന് നടക്കും. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ബൈഡന് എന്താകും പറയാനുള്ളത് എന്ന ആകാംക്ഷയിലാണ് ലോകം. ട്രംപ് അധികാരത്തിലേറുന്നതിന് 5 ദിവസം മുന്നേയാണ് ബൈഡൻ്റെ അവസാന ഔദ്യോഗിക അഭിസംബോധന എന്നതും നടക്കുക.

ജനുവരി 15 ന് അമേരിക്കൻ സമയം രാത്രി 8 മണിക്കാകും ബെഡന്റെ വിടവാങ്ങൽ പ്രസംഗം. തന്റെ ഭരണകാലയളവിലെ നേട്ടങ്ങൾ മാത്രമല്ല തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയും ബൈഡൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉണ്ടാകും എന്നാണ് കരുതുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )