ജർമനിയിൽ മലയാളി നഴ്സുമാർക്ക് അവസരം

ജർമനിയിൽ മലയാളി നഴ്സുമാർക്ക് അവസരം

  • തൊഴിൽ പരിചയം ആവശ്യമില്ല, വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യം

കേരളത്തിൽ നിന്നും ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്‌സി/ജനറൽ നഴ്സിങാണ് അടിസ്‌ഥാന യോഗ്യത.ബിഎസ്‌സി/ പോസ്‌റ്റ് ബേസിക് ബിഎസ്സി യോഗ്യതയുളളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്.

ഷോർട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം 2025 മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്ക എറണാകുളം/തിരുവനന്തപുരം സെന്ററിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്.

ഒൻപതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. ജർമനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവർക്ക് 250 യൂറോ ബോണസ്സിനും അർഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. ഉദ്യോഗാർത്ഥികൾ www.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേന 2025 ഏപ്രിൽ ആറിനകം അപേക്ഷ നൽകണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )