ജർമനിയിൽ മേഖലയിൽ വൻ തൊഴിലവസരം;റിക്രൂട്ട്മെന്റ് സൗജന്യം

ജർമനിയിൽ മേഖലയിൽ വൻ തൊഴിലവസരം;റിക്രൂട്ട്മെന്റ് സൗജന്യം

  • സംസ്ഥാന സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം:ജർമനിയിൽ വിവിധ മേഖലയിലായി വൻ തൊഴിലവസരം. ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്‌ഥാപനമായ നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ് നടക്കുന്നത് .ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്‌ഞാനവും ഉളളവർക്ക് അപേക്ഷിക്കാം.
ഇലക്ട്രിക്കൽ ആൻഡ് കൺട്രോൾ എഞ്ചിനീയറിങ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ. ജർമൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കും. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 24ന് മുൻപ് അപേക്ഷിക്കണം.12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമൻ ഭാഷാപഠനത്തിനും കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാൻ തയാറാകുന്നവരുമാകണം അപേക്ഷകർ.

കൂടുതൽ വിവരങ്ങൾക്ക് : 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്‌ഡ് കോൾ സർവ്വീസ്).

വെബ്സൈറ്റ് :
www.norkaroots.org, www.nifl.norkaroots.org

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )