ജർമനിയിൽ റെയിൽപാത നിർമിക്കാൻ മലയാളികളെ തേടുന്നു; ശമ്പളം 3 ലക്ഷം

ജർമനിയിൽ റെയിൽപാത നിർമിക്കാൻ മലയാളികളെ തേടുന്നു; ശമ്പളം 3 ലക്ഷം

  • ആദ്യ ഘട്ടത്തിൽ മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്‌സുകൾ വിജയിച്ച 4,000 പേർക്കാകും ജോലിസാധ്യത

ർമനിയിൽ റെയിൽവേ പാത നവീകരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയിലേക്ക് തൊഴിലാളികളെ തേടി ജർമൻ സംഘം കേരളത്തിലെത്തി . ജർമനിയിലെ റെയിൽവേ പാത ആധുനിക രീതിയിൽ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ കണ്ടെത്താൻ ജർമൻ സംഘം തിരുവനന്തപുരത്തെത്തിയത്.

മന്ത്രി വി. ശിവൻകുട്ടിയുമായി ചർച്ച ജർമൻ സംഘം നടത്തി . ജർമൻ റെയിൽവേയുടെ നവീകരണം ഏറ്റെടുത്തത് ഡോയ്ച് ബാൻ എന്ന കമ്പനിയാണ്. എന്നാൽ ഇവർക്കുവേണ്ടി കേരളത്തിൽ നിന്ന് റിക്രൂട്ടിംഗ് നടത്തുക കേരള അക്കാഡമി ഫോർ സ്കിൽസ് എക്‌സലൻസ് (കേയ്സ്) ആണ്.

ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 3,500 യൂറോ (3.18 ലക്ഷം രൂപ)യാണ് ശമ്പളമായി ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളും കരാർ ഏറ്റെടുത്ത കമ്പനി നൽകുമെന്ന് അറിയിച്ചിട്ടുണ്ട് . ആദ്യ ഘട്ടത്തിൽ മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്‌സുകൾ വിജയിച്ച 4,000 പേർക്കാകും ജോലിസാധ്യത.

ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ അടക്കം പരിശീലനം നൽകിയാകും ജർമനിയിലേക്ക് അയയ്ക്കുക. ജർമൻ ഭാഷ പഠനത്തിനൊപ്പം കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )