
ഝാർഖണ്ഡിൽ ബിജെപി വിട്ട് 2 എംഎൽഎമാർ ജെഎംഎമ്മിലേക്ക്
ആഭ്യന്തര അച്ചടക്കം ദുർബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പാർട്ടി വിട്ടത്
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഝാർഖണ്ഡിൽ ബിജെപിക്ക് വൻ തിരിച്ചടി. 2 മുൻ ബിജെപി എംഎൽഎമാർ പാർട്ടി വിട്ട് ജെഎംഎമ്മിൽ ചേർന്നു. ലോയിസ് മറാണ്ഡി, കുനാൽ സാരംഗി എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടിക്കുള്ളിൽ ആഭ്യന്തര അച്ചടക്കം ദുർബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പാർട്ടി വിട്ടത്. രാജിക്കത്ത് ബിജെപി അധ്യക്ഷന് കൈമാറിയതായി ഇരുവരും വ്യക്തമാക്കി. 2014ൽ ഹേമന്ത് സോറനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയയാളാണ് മറാണ്ഡി.

പാർട്ടിയുമായി കുറച്ചുകാലം മുൻപ് തന്നെ അകലത്തിലായിരുന്ന കുനാൽ സാരംഗി ബിജെപി വക്താവ് സ്ഥാനം രാജിവച്ചതും വലിയ വാർത്തയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ബിജെപിഎംഎൽഎ കേദാർ ഹസ്ര പാർട്ടി വിട്ട് ജെഎംഎലിൽ ചേർന്നിരുന്നു. എജിഎസിയു പാർട്ടി വിട്ട് ഉമാകാന്ത് രാജകും കഴിഞ്ഞ ദിവസം ജെഎംഎമ്മിൽ ചേർന്നിരുന്നു.