
ഞാൻ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സിദ്ദിഖ് സുപ്രീം കോടതിയിൽ
- കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട്
ന്യൂഡൽഹി: മലയാള സിനിമാ രംഗത്ത് രണ്ട് പ്രബല സംഘടനകൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിൻ്റെ ഇരയാണ് താനെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ് ആരോപിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്
CATEGORIES News