ടയർ റീസോളിംഗുകാർക്ക് പ്രതിഷേധം; സെപ്റ്റംബർ 2ന് മുടക്കം

ടയർ റീസോളിംഗുകാർക്ക് പ്രതിഷേധം; സെപ്റ്റംബർ 2ന് മുടക്കം

  • സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെടിആർഎ

സംസ്ഥാനത്തെ റീ ട്രെഡ്ഡിങ്ങിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക. ക്രമാതീതമായി വർദ്ധിക്കുന്ന വൈദ്യുത ചാർജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള ടയർ റീട്രെഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി സെപ്റ്റംബർ 2 ന് കടകൾ അടച്ചിടും.

റീസോളിംഗ് റബ്ബർ നിർമ്മാണത്തിന് ആവശ്യമായ കാർബൺ, സിന്തറ്റിക് റബ്ബർ, കെമിക്കലുകൾ എന്നിവയുടെ വില ക്രമാതീതമായി ഉയർന്നതാണ് പല കമ്പനികളും ഉൽപാദനം നിർത്തുന്നതിന് കാരണമായത് . ട്രെഡ് റബ്ബറിന്റെ ലഭ്യത കുറവും വിലക്കയറ്റവും തൊഴിലാളികളുടെ കൂലി വർദ്ധനവും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട് . വൈദ്യുതി ചാർജിലെ വർധനവും റീ സോളിംഗ് കമ്പനികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് അതേ സമയം. പല റീസോളിംഗ് കമ്പനികളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്.

കേരളത്തിൽ 5000 ത്തിൽ അധികം കമ്പനികൾ പ്രവർത്തിച്ചിരുന്നതിൽ രണ്ടായിരത്തിൽ താഴെ കമ്പനികൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ലോറി, ബസ് എന്നിവയുടെ പുതിയ ടയറിന് ഏകദേശം 29,000 രൂപയോളം ഉള്ളപ്പോൾ റീ സോളിന് 6200 രൂപയാണ് ചാർജ്.

ടയർ റീസോളിംഗ് വ്യാവസായത്തെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ടയർ റീട്രെഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ടയർ റീസോളിംഗ് സ്ഥാപനങ്ങളുടെ ലൈസൻസിന് വേണ്ടിയുള്ളതും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വികസിപ്പിച്ച ഇപിആർ പോർട്ടലിന് വേണ്ടിയുള്ളതുമായ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ ടി ആർഎ (KERALA TYRE RETREADERS ASSOCIATION) സംസ്ഥാന കമ്മിറ്റി ടയർ റീസോളിഗ് കമ്പനികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

കോഴിക്കോട് നടന്ന പത്ര സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡണ്ട് കെ. പി സക്കീർ മാസ്റ്റർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി സുനിൽ കൃഷ്ണൻ ടി.കെ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി.കെ പത്മനാഭൻ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷറഫ് താഹ നല്ലളം, സെക്രട്ടറി എബി സ്റ്റീഫൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )