
ടാറിൽ വീണ കുട്ടിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
- വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു മുണ്ടുപാറ നങ്ങാച്ചികുന്നുമ്മൽ ഫസലുദീന്റെ മകൻ സാലിഹ് അപകടത്തിൽ പെട്ടത്.
ഓമശ്ശേരി :കൂട്ടുകാരുടെ കൂടെ ഒളിച്ചു കളിക്കുന്നതിനിടെ ടാർവീപ്പയിൽ വീണ ഏഴുവയസ്സുകാരനെ മുക്കം അഗ്നിരക്ഷാ സേന രക്ഷിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച രയോടെയായിരുന്നു മുണ്ടുപാറ നങ്ങാച്ചികുന്നുമ്മൽ ഫസലുദീന്റെ മകൻ സാലിഹ് അപകടത്തിൽപെട്ടത്. പകുതിയോളം ടാർ ഉള്ള വീപ്പയിൽ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. മുട്ടറ്റം വരെ ടാറിൽ മുങ്ങിയ കുട്ടിയെ പുറത്തെടുക്കാൻ കഴിയാത്തതുകൊണ്ട് ആളുകൾ മുക്കം അഗ്നിരക്ഷാസേനയെ അറിയിക്കുകയും കുട്ടിക്ക് പരിക്കുകൾ ആവാത്ത രീതിയിൽ അഗ്നിരക്ഷാ സേന പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഓഫീസർമാരായ കെ. ഷനീബ്, കെ.ടി. സാലിഹ്, കെ. രജീഷ്, അഖിൽ, ആർ.വി. ചാക്കോ എന്നിവരാണ് കുട്ടിയെ രക്ഷിച്ചത്.
CATEGORIES News