
ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം
- 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്ക്യൂട്ട് ആക്റ്റ് പ്രകാരം പരാതി നൽകാനാണ് ഐടി ജീവനക്കാരുടെ യൂണിയന്റെ തീരുമാനം.
ബെംഗളൂരു : ടാറ്റ കൺസൾട്ടൻസി സർവീസിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തം. 12,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്ക്യൂട്ട് ആക്റ്റ് പ്രകാരം പരാതി നൽകാനാണ് ഐടി ജീവനക്കാരുടെ യൂണിയന്റെ തീരുമാനം.

ജീവനക്കാരോട് നിർബന്ധിതമായി പിരിഞ്ഞ് പോകാനാവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും, മാനേജ്മെന്റിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ആഗോള തലത്തിൽ ജീവനക്കാരെ 2% കുറയ്ക്കാൻ തീരുമാനിക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചത്.
CATEGORIES News