ടൂറിസ്റ്റ് ബസുകളുടെ നിറം മാറില്ല

ടൂറിസ്റ്റ് ബസുകളുടെ നിറം മാറില്ല

  • ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം

തിരുവനന്തപുരം: ടൂറിസ്‌റ്റ് ബസുകൾക്ക് നിലവിലെ വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻമാറി . വിഷയം ഔദ്യോഗിക അജണ്ടയായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൻ്റെ (എസ്ടിഎ) പരിഗണനക്കെത്തിയെങ്കിലും നേരത്തെയെടുത്ത നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

അതേസമയം സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം നിലവിലെ സ്കൂൾ ബസുകളുടെ മാതൃകയിൽ മഞ്ഞ നിറത്തിലേക്ക് മാറ്റാനും എസ്ടിഎ തീരുമാനിച്ചു. ഒക്ടോബർ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിലെത്തും.

ഒമ്പത് പേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ‘ടൂറിസ്റ്റ്ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കി ഉത്തരവിറക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )