ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു

  • അവസാന തീയതി ജൂൺ 30 വൈകിട്ട് അഞ്ചുവരെ

തിരുവനന്തപുരം; ചലചിത്ര അക്കാദമി 2024 ലെ ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്‌തോ സെൻസർ ചെയ്‌തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, ടെലിവിഷൻ സംബന്ധിയായ പുസ്‌തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക.

ഹാർഡ് ഡിസ്ക്‌ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അവസാന തീയതി ജൂൺ 30 വൈകിട്ട് അഞ്ചുവരെ. വെബ്സൈറ്റ്: www.keralafilm.com ഫോൺ: 0471 2754422.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )