
‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
- സംവിധാനം – ഗീതു മോഹൻ ദാസ്
കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം തുടങ്ങി . നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് ചിത്രം ഒരുക്കുന്നത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ- അപ്സ് എന്നാണ് ടാഗ്ലൈൻ.നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സായി പല്ലവിയാകും ചിത്രത്തിൽ നായികയായി എത്തുക.കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ലഭിച്ച വിവരം.