ട്രംപിന്റെ ഇരട്ട തീരുവ; വിജ്ഞാപനം പുറത്തിറങ്ങി

ട്രംപിന്റെ ഇരട്ട തീരുവ; വിജ്ഞാപനം പുറത്തിറങ്ങി

  • റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യയ്ക്കുള്ള തീരുവ യുഎസ് വർധിപ്പിച്ചത്.

വാഷിങ്ടൻ: ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക്50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യു എസ് മുന്നോട്ട് . അധിക തീരുവ ഏർപ്പെടുത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. നാളെ അർധരാത്രിക്കുശേഷം ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യയ്ക്കുള്ള തീരുവ യുഎസ് വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചതിനെ അന്യായവും … നീതിരഹിതവുമെന്ന് വ്യക്‌തമാക്കിയ ഇന്ത്യ, രാജ്യതാൽപര്യങ്ങൾക്ക് അനുസരിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് അധികൃതർ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )