
ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുക്രൈൻ
- പ്രശ്നപരിഹാരത്തിന് വൊളോദിമിർ സെലൻസ്കി തയ്യാറായാൽ മാത്രമേ ഇനി സഹായവും സഹകരണവും നൽകുവെന്നാണ് ട്രംപിന്റെ തീരുമാനം
കീവ്:യുക്രൈൻ ലഭിക്കേണ്ട സൈനികസഹായങ്ങൾ മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുക്രൈൻ. ഇതോടെ തലസ്ഥാനമായ കീവ് മോസ്കോ കീഴടക്കുന്നതിലേക്കാണ് കാര്യങ്ങൾ കടക്കുക എന്ന് യുക്രൈൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .സൈനികസഹായങ്ങൾ മരവിപ്പിച്ചത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റ് സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും റഷ്യ-യുക്രൈൻ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുന്ന സഹായം നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നുമാണ് വൈറ്റ്ഹൗസ് പ്രതികരിച്ചത്.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി പ്രശ്നപരിഹാരത്തിന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തയ്യാറായാൽ മാത്രമേ ഇനി സഹായവും സഹകരണവും നൽകുവെന്നാണ് ട്രംപിന്റെ തീരുമാനം.
CATEGORIES News