ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ

ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ

  • വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്

പാലക്കാട്: ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ സ്വദേശി സന്തോഷ്(34) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നീട് വാതിൽ തുറന്നില്ലെന്ന് അമ്മ പറയുന്നു. ഇന്ന് ഉച്ചയോടെ അമ്മയും നാട്ടുകാരും ചേർന്ന് വാതിൽ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒറ്റപ്പാലം താലൂക്കിൽ തഹസിൽദാറുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )