ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകൾ റദ്ദാക്കി

  • താംബരം- തിരുച്ചിറപ്പള്ളി സ്പെഷൽ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സർവിസ് നടത്തില്ല

പാലക്കാട്:വിവിധ തിയതികളിലായി വിവിധ ട്രെയ്നുകൾ റദ്ദാക്കിയാതായി റെയിൽവേ. താംബരം-രാമനാഥപുരം സ്പെഷൽ ട്രെയിൻ (ട്രെയിൻ നമ്പർ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്പെഷൽ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പർഫാസ്റ്റ് സ്പെഷൽ (06190), താംബരം- തിരുച്ചിറപ്പള്ളി സ്പെഷൽ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സർവിസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്പെഷൽ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്പെഷൽ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. അതേ സമയം സ്പെഷൽ ട്രെയിനുകളുടെ സർവിസ് നീട്ടിയിട്ടുണ്ട്. ജബൽപൂർ-കോയമ്പത്തൂർ- ജബൽപൂർ സൂപ്പർ ഫാസ്റ്റ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ (നമ്പർ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )