
ട്രെയിനുകൾ വഴിതിരിച്ചുവിടും, സർവിസ് ഭാഗികമായി റദ്ദാക്കും
- തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക്അറ്റകുറ്റപ്പണി
പാലക്കാട്:സംസ്ഥാനത്തെ ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും സർവിസ് ഭാഗികമായി റദ്ദാക്കുകയും ചെയ്യും. നമ്പർ 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്, നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് ട്രെയിനുകൾ മാർച്ച് 10ന് ആരംഭിക്കുന്ന യാത്ര ആലപ്പുഴ വഴിയാക്കി. നമ്പർ 16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്, നമ്പർ 16343 തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, നമ്പർ 16349 തിരുവനന്തപുരം-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് എന്നിവ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന യാത്രകളും ആലപ്പുഴ വഴി തിരിച്ചുവിടും.
ഭാഗികമായി റദ്ദാക്കിയ സർവിസുകൾ

തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക്അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് മാർച്ച് 10, 16 തീയതികളിൽ യാത്ര തൃപ്പൂണിത്തുറയിൽ അവസാനിപ്പിക്കും. തൃപ്പൂണിത്തുറക്കും കോട്ടയത്തിനുമിടയിൽ ഈ ട്രെയിൻ സർവിസ് നടത്തില്ല.നമ്പർ 16326 കോട്ടയം-നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് 12ന് രാവിലെ 6.12ന് യാത്ര തൃപ്പൂണിത്തുറയിൽ നിന്നാണ് ആരംഭിക്കുക. കോട്ടയത്തിനും തൃപ്പൂണിത്തുറക്കുമിടയിൽ സർവിസ് ഉണ്ടാകില്ല.
