
ട്രെയിൻ സമയത്തിൽ മാറ്റം; കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി
- ചില ട്രെയിൻ വഴി തിരിച്ചുവിടും
പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുള്ളതിനാൽ ട്രെയിൻ സർവിസിൽ മാറ്റം . ആഗസ്റ്റ് 8, 10 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസും എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ-കെഎസ്ആർ ബംഗളൂരു ഡെയ്ലി ഇന്റർസിറ്റി എക്സ്പ്രസും കോയമ്പത്തൂർ സ്റ്റോപ് ഒഴിവാക്കി പോടന്നൂർ-ഇരുഗൂർ വഴി തിരിച്ചുവിടും. പോടന്നൂരിൽ അധിക സ്റ്റോപ്പേജ് നൽകും.
ആഗസ്റ്റ് എട്ട്, 10 തീയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18190 എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് പോടന്നൂർ, കോയമ്പത്തൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. ആഗസ്റ്റ് രണ്ടിന് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെടുന്ന 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസ് ഊട്ടുകുളിയിൽ അവസാനിപ്പിക്കും. ഊട്ടുകുളിക്കും പാലക്കാട് ടൗണിനുമിടയിൽ ട്രെയിൻ റദ്ദാക്കുകയും ചെയ്യും.