
ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ;11 ട്രെയിനുകൾ പൂർണമായും 11 എണ്ണം ഭാഗികമായും റദ്ദാക്കി,
- നിരവധി സർവീസുകൾ റദ്ദാക്കി
നിയന്ത്രണം തിങ്കളാഴ്ചവരെ
തിരുവനന്തപുരം: നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾ സതേൺ റെയിൽവേ റദ്ദാക്കി.11 ട്രെയിനുകൾ പൂർണമായും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 11 എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.ആരൽവായ്‌മൊഴി – നാഗർകോവിൽ – കന്യാകുമാരി സെക്‌ടറിൽ നിർമാണം നടക്കുന്നതിനാലാണ് ഇന്നുമുതൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
06643 നാഗർകോവിൽ – കന്യാകുമാരി അൺറിസർവ്‌ഡ് സ്‌പെഷ്യൽ,06428 നാഗർകോവിൽ – കൊച്ചുവേളി അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06642 തിരുനെൽവേലി – നാഗർകോവിൽ അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06641 നാഗർകോവിൽ – തിരുനെൽവേലി അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06770 കൊല്ലം – ആലപ്പുഴ അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06771 ആലപ്പുഴ – കൊല്ലം അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06425 കൊല്ലം – തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ് സ്‌പെഷ്യൽ, 06435 തിരുവനന്തപുരം സെൻട്രൽ – നാഗർകോവിൽ അൺറിസർവ്‌ഡ് സ്‌പെഷ്യൽ ,06643 നാഗർകോവിൽ – തിരുനെൽവേലി അൺറിസർവ്‌ഡ് സ്‌പെഷ്യൽ,എന്നിവ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.
കൂടാതെ 06773 കന്യാകുമാരി – കൊല്ലം മെമു ശനിയാഴ്ച മുതൽ തിങ്കൾവരെ (മാർച്ച് 30 – ഏപ്രിൽ 1) റദ്ദാക്കി.06772 കൊല്ലം – കന്യാകുമാരി മെമു ശനിയാഴ്ച മുതൽ തിങ്കൾവരെ (മാർച്ച് 30 – ഏപ്രിൽ 1) എന്നിങ്ങനെയുമാണ് റദ്ധാക്കിയത്.