ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാൻ്റെ പിൻമാറ്റത്തിൽ പ്രത്യാഘാതം നേരിടേണ്ടിവരും; ഐ.സി.സി

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാൻ്റെ പിൻമാറ്റത്തിൽ പ്രത്യാഘാതം നേരിടേണ്ടിവരും; ഐ.സി.സി

  • ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ത‌ാൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുമെന്ന് അറിയിച്ചത്

ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്‌താന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഐസിസി. തീരുമാനത്തിൽ പ്രത്യാഘാതം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ത‌ാൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുമെന്ന് അറിയിച്ചത്.ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ – പാകിസ്ത്‌താൻ ഗ്രൂപ്പ് മത്സരം.പാകിസ്താൻ സർക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനമെടുത്തത്.ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു.

തീരുമാനം സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി.’നയപരമായ കാര്യങ്ങളിൽ സർക്കാരുകളുടെ പങ്കിനെ ഐസിസി ബഹുമാനിക്കുമ്പോൾ, ഈ തീരുമാനം ലോകമെമ്പാടുമുള്ള കായിക വിനോദത്തിനും പാകിസ്‌താനിലെ ലക്ഷക്കണക്കിന് ആരാധകർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിനും ഹാനികരമാണ്’, ഐസിസി പ്രസ്താവനയിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )