
ഡിജിപി അന്വേഷിക്കും; നിർദേശം നൽകി മുഖ്യമന്ത്രി
- എഡിജിപി എം.ആർ.അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്‌ച അന്വേഷിക്കും
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഡിജിപി അന്വേഷിക്കും. സർവീസ് ചട്ടലംഘനവും അധികാര ദുർവിനിയോഗവും നടന്നോ എന്നതുൾപ്പെടെ പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
വിവാദത്തിൽ പാർട്ടി അതൃപ്‌തി പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണത്തിന് നിർദേശം നൽകിയിരിയ്ക്കുകയാണ്.