
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ
- കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു
എറണാകുളം: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ എറണാകുളത്ത് ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് എറണാകുളം സൈബർ പൊലീസ് പിടികൂടിയത്. കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ തട്ടിയ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് മുഫാസിൽ, കോഴിക്കോട് സ്വദേശി മീശബ് എന്നിവരെയാണ് എറണാകുളം സൈബർ പൊലീസ് പിടികൂടിയത്.

പരാതിക്കാരിയുടെ പേരിൽ ഡൽഹി ഐസിഐസി ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, അതുപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ മനുഷ്യക്കടത്തക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും യുവതിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്
CATEGORIES News